
2021-ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ അമേരിക്കന്‍ താരം തന്നെയായ വിക്ടര്‍ ലിലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സമീറിന്റെ കിരീട നേട്ടം. സ്‌കോര്‍: 7-5, 6-3. വെറും രണ്ട് ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ മാത്രം പങ്കെടുത്താണ് ന്യൂജേഴ്‌സിക്കാരന്റെ ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടര്‍ ലിലോവിനെ പതിനേഴുകാരനായ സമീര്‍ പരാജയപ്പെടുത്തിയത്.
2015-ല്‍ കിരീടം നേടിയ റെയ്ല്ലി ഒപെല്‍ക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കന്‍ താരം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ താരമാണ് സമീര്‍.
ഈ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കന്‍ താരമാണ് ന്യൂ ജേഴ്‌സി സ്വദേശിയായ സമീര്‍. സമീറിന്റെ ആദ്യ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടമാണ് ഇത്. കൊളംബിയ സര്‍വ്വകലാശാലയില്‍ ഡിഗ്രി പഠനത്തിന് ഒരുങ്ങുകയാണ് സമീര്‍. ഏറെക്കാലമായി ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്ലാതിരുന്ന അമേരിക്കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സമീറിന്റെ നേട്ടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here