
കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ബിവറേജസിന്റെ വെബ്സൈറ്റിലൂടെ മദ്യം തെരഞ്ഞെടുത്ത് ഓണ്‍ലൈനായി പണമടയ്ക്കാനുളള സൗകര്യമാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുക്കിവരുന്നത്. ഇതുവഴി മദ്യശാലകള്‍ക്കുമുന്നില്‍ കൂട്ടംകൂടി നില്‍ക്കാതെ എല്ലാവര്‍ക്കും വളരെയെളുപ്പത്തില്‍ കൗണ്ടര്‍ വിടാനാകും. തിരക്ക് നിയന്ത്രണത്തിനുള്ള ഇ പേയ്മെന്റ് മാര്‍ഗം നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ഒന്‍പത് ബീവറേജസ് ഔട്ലെറ്റുകളില്‍ പരീക്ഷിച്ചുവരികയാണ്. ഇതോടൊപ്പം തന്നെ ബിവറേജസിന്റെ വെബ്സൈറ്റ് പരിഷ്‌കരണവും നടന്നുവരികയാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ഓരോ ബ്രാന്‍ഡിന്റെയും ലഭ്യതയും വിലയും അളവുമെല്ലാം നോക്കി മനസിലാക്കാനാകും. ഓരോരുത്തര്‍ക്കും ആവശ്യമുള്ള മദ്യം തെരഞ്ഞെടുത്തശേഷം നെറ്റ് ബാങ്കിംഗ് വഴിയോ മറ്റ് യു പി ഐ ആപ്പുകള്‍ വഴിയോ ഓണ്‍ലൈനായി പണമടയ്ക്കാം. ഇങ്ങനെ ചെയ്തതിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പരിലേക്കെത്തുന്ന എസ് എം എസ് കാണിച്ച് ബന്ധപ്പെട്ട ബിവറേജസ് ഔട്ലെറ്റുകളില്‍ നിന്നും വേഗത്തില്‍ മദ്യം വാങ്ങി മടങ്ങാം.
മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മദ്യവില്‍പ്പനശാലകള്‍ക്കുമുന്നിലെ തിരക്ക് സംസ്ഥാനത്തെ വലിയ പ്രശ്നമായി മാറിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ ഉറപ്പ് നല്‍കിയിരുന്നു.
പ്രത്യേക കൗണ്ടറുകള്‍ വഴി മുന്‍കൂട്ടി പണമടച്ചവര്‍ക്ക് വേഗത്തില്‍ മദ്യം വാങ്ങിപ്പോകാന്‍ സാധിക്കും. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇതോടൊപ്പം തന്നെ മദ്യശാലകള്‍ക്കുമുന്നിലെ തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളെ കുറിച്ചും ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here