വസ്തുക്കളെ അതിവേഗം തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സില്‍ ഇടം നേടി മലയാളിയായ ഒരു വയസുകാരന്‍

ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘വിഹാൻ വിവേക്’ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടി.ഈ ചെറിയ പ്രായത്തിൽ എക്സ്ട്രാ ഓര്‍ഡിനറി ടാലന്‍റ് എന്ന് വിശേഷിപ്പിക്കാവുന്ന വൈഭവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

28 വ്യത്യസ്തങ്ങളായ വസ്തുക്കളെ അതിവേഗം തിരിച്ചറിയുന്നു എന്നതാണ് പ്രത്യേകത.ഒരു വയസ്സാകും മുമ്പെ വിഹാൻ അപ്പ ,അമ്മ വിളി ആരംഭിച്ചു.ഇപ്പോൾ തന്നെ വിവിധ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ , മൃഗങ്ങൾ, പക്ഷികൾ, കുട , ഡ്രം, ഫോൺ തുടങ്ങിയവയെല്ലാം വിഹാൻ വേഗം തിരിച്ചറിയും.

ഒരു വയസ്സിൽ ദി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് 2021 ൽ എത്തുകയും ഫസ്റ്റ് ഇന്‍ഡ്യന്‍ നാഷണല്‍ റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.കൊല്ലം മണ്ഡലത്തിലെ കുരീപ്പുഴ മണലിൽ നഗർ 81 ൽ ചന്ദ്രലേഖയുടെ കൊച്ചുമകനും പന്മന കോളറ വീട്ടിൽ കസ്തൂരി – വിവേക് ദമ്പതികളുടെ മകനുമാണ് വിഹാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here