വിഹാൻ വിവേക് കൊല്ലത്തിന്റെ അഭിമാനം: എം മുകേഷ്

കൊല്ലത്തിന്റെ അഭിമാനമാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയ വിഹാൻ വിവേകെന്ന് എം മുകേഷ് എം എല്‍ എ.വിഹാന് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും എം എല്‍ എ ഫെയ്സ് ബുക്കില്‍ കുറിച്ചു.

എം മുകേഷ് എം എല്‍ എയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കൊല്ലത്തിന്റെ അഭിമാനം…
വിഹാൻ വിവേക്

ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘ വിഹാൻ വിവേക് ‘ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഈ ചെറിയ പ്രായത്തിൽ Extra ordinary talent എന്ന് വിശേഷിപ്പിക്കാവുന്ന വൈഭവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. 28 വ്യത്യസ്തങ്ങളായ വസ്തുക്കളെ അതിവേഗം തിരിച്ചറിയുന്നു എന്നതാണ് പ്രത്യേകത . ഒരുവയസ്സാകും മുമ്പെ അവൻ അപ്പ ,അമ്മ വിളി ആരംഭിച്ചു. അവൻ ഇപ്പോൾ തന്നെ വിവിധ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ , മൃഗങ്ങൾ, പക്ഷികൾ, കുട , ഡ്രം, ഫോൺ തുടങ്ങിയവയെല്ലാം വേഗം തിരിച്ചറിയും .
ഒരു വയസ്സിൽ The India book of record 2021 ൽ എത്തുകയും First Indian National Record കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു…..
കൊല്ലം മണ്ഡലത്തിലെ കുരീപ്പുഴ മണലിൽ നഗർ 81 ൽ ചന്ദ്രലേഖയുടെ കൊച്ചുമകനും പന്മന കോളറ വീട്ടിൽ കസ്തൂരി – വിവേക് ദമ്പതികളുടെ മകനുമാണ് വിഹാൻ……
മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ… ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News