രാഷ്ട്രീയത്തിലേയ്ക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്.

നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു. ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി മക്കള്‍ മന്‍ട്രം ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നതിന് പകരം ഒരു ആരാധനക്കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News