കൈവെട്ട് കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രണ്ടാം പ്രതി സജൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിചാരണ നീട്ടണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

2015 ന് ശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണ ഇന്ന് കൊച്ചി എൻ ഐ എ കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് പ്രതികൾ
ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതി തള്ളിയതോടെ രണ്ടാം ഘട്ടവിചാരണയ്ക്കുള്ള തടസ്സങ്ങൾ നീങ്ങി. ആദ്യം അറസ്റ്റിലായ 13 പ്രതികളുടെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here