രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു: 24 മണിക്കൂറിൽ 37,154 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിൽ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 39,649 പേർക്ക് അസുഖം ഭേദമായി. പുതിയ കണക്ക് പ്രകാരം 4,50,899 പേരാണ് ചികിത്സയിൽ തുടരുന്നത്.

37 കോടി, 73 ലക്ഷം പേർക്ക് ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞു.രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമാണ്‌. തുടർച്ചയായ 21-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയാണ്.

നിലവിൽ പോസിറ്റിവിറ്റി നിരക്ക് 2.32%മാണ്.12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായി സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച ഇന്ത്യ പരിഗണിക്കും.

മുതിർന്നവർക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും വാക്സിൻ പരീക്ഷിച്ചതിന്റെ വിവരങ്ങളും രേഖകളും തൃപ്തികരമാണെങ്കിൽ, അടിയന്തര ഉപയോഗത്തിനായി വാക്സിൻ അംഗീകരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here