
ചാടിയ വയര്‍ കുറയ്ക്കാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉളളത്. സ്ഥിരമായി വ്യായാമം ചെയ്താല്‍ വയര്‍ ചാടുന്നത് ഒരുപരിധി വരെ ഒഴിവാക്കി ആത്മവിശ്വാസം കൂട്ടാം. എന്നാല്‍ വ്യായാമം ചെയ്താല്‍ മാത്രം പോര, ജീവിത ശൈലികളില്‍ കൂടി കുറച്ച് കരുതല്‍ ഉണ്ടെങ്കിലേ വയര്‍ കുറയ്ക്കല്‍ ഉദ്യമം പൂര്‍ണമാവുകയുള്ളൂ. ഇതാ വയര്‍ കുറയ്ക്കാന്‍ വ്യായാമത്തോടൊപ്പം ശീലിക്കാവുന്ന സൂപ്പര്‍ ട്രിക്കുകള്‍.
വ്യായാമമാണ് ഒന്നാമത്തെ ട്രിക്ക്. വയറിന് സമ്മര്‍ദ്ദം നല്‍കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. ബര്‍പീസ്, മൗണ്ടന്‍ ക്ലൈമ്പേഴ്‌സ്, സ്‌പ്രോള്‍സ്, റഷ്യന്‍ ട്വിസ്‌ററ്‌സ്, ക്രഞ്ചെസ് തുടങ്ങിയ വ്യായാമങ്ങള്‍ പരിശീലിക്കാവുന്നതാണ്. നടത്തം, സൈക്ലിംഗ്, ഓട്ടം എന്നിവയും പ്രയോജനപ്പെടുത്താം. ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ആഹാര രീതികള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.
കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക
വയറൊതുങ്ങാന്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് പിന്തുടരുന്നതാണ് നല്ലതെന്നാണ് ഡയറ്റീഷ്യന്‍സ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ഡയറ്റില്‍ ശരീരത്തിലെ പേശീഭാരം അല്‍പം കുറയുന്നുണ്ടെങ്കിലും കൊഴുപ്പ് നഷ്ടമാണ് കൂടുതലുണ്ടാവുന്നത്. അതുകൊണ്ട് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോഴാണ് കൂടുതല്‍ ഗുണകരമായ ഭാരം കുറയ്ക്കല്‍ നടക്കുന്നത്. എന്നാല്‍ അമിതമായി കാര്‍ബോഹൈഡ്രേറ്റ് കുറയാനും പാടില്ല. തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഭക്ഷണത്തില്‍ ദിവസവും 120 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എങ്കിലും വേണം.
ബ്രേക്ഫാസ്റ്റ് ബ്രേക്കു ചെയ്യരുത്
രാവിലെ വയറ് കാലിയാക്കി ഇടരുത്. രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അന്നജം മാത്രമാവരുത്.
പട്ടിണികിടന്നാല്‍ കാര്യമില്ല
പെട്ടന്ന് വയറുകുറയാന്‍ പട്ടിണി കിടന്നിട്ട് കാര്യമില്ല. മിതമായ അളവില്‍ എല്ലാ നേരവും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂന്നു നേരം വയര്‍ നിറച്ചും കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. രാത്രി വളരെ വൈകി ചോറു പോലുള്ള അരിയാഹാരം കഴിക്കുന്നത് വയറുചാടാന്‍ ഇടയാക്കും. രാത്രി വൈകിയാണ് ഭക്ഷണമെങ്കില്‍ അത് ലഘുവായ തോതിലാവുന്നതാണ് നല്ലത്.
സംസ്‌കരിച്ച ഭക്ഷണം അപകടം
മധുരം, ഉപ്പ്, ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വണ്ണം പെട്ടന്ന് വയ്ക്കാന്‍ ഇടയാക്കും. ഇത് മൂന്നും അടങ്ങിയയാണ് മിക്ക സംസ്‌കരിച്ച ഭക്ഷണങ്ങളും. കാലറി മൂല്യവും വളരെ ഉയര്‍ന്നതായിരിക്കും. അതുകൊണ്ട് വയറ് കുറയ്ക്കാന്‍ നോക്കുന്നവര്‍ ബേക്കറി സാധനങ്ങള്‍, ചിപ്സ് പോലുള്ള വറപൊരികള്‍, ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം മാറ്റി നിര്‍ത്തുക
ശീതളപാനീയം വേണ്ട ശുദ്ധജലം മതി
കടയില്‍ നിന്നും വാങ്ങുന്ന മധുര ശീതള പാനീയങ്ങളില്‍ മധുരത്തിനായി ചേര്‍ക്കുന്നത് ഫ്രക്ടോസ് കോണ്‍ സിറപ്പാണ്. ഈ ഘടകം മറ്റ് മധുരങ്ങളേക്കാള്‍ വേഗം ആഗിരണം ചെയ്യപ്പെട്ട് വയറിനു ചുറ്റും വിസറല്‍ കൊഴുപ്പായി അടിയും. കാലറിയും കൂടുതലാണ്.
മദ്യവും ബിയറും വേണ്ട
ബിയര്‍ ബെല്ലി എന്നൊരു വിശേഷണം കൂടി ഉണ്ട് കുടവയറിന്. ഏത് മദ്യവും ശരീരത്തിന് ദോഷമാണ്. ഒരു ഗ്രാം ആല്‍ക്കഹോളില്‍ നിന്നും ഏഴ് കാലറിയാണ് ലഭിക്കുക. ഒരു സ്മോളില്‍ 10 ഗ്രാം ആല്‍ക്കഹോള്‍ ഉണ്ട്. എന്നാല്‍ ശരീരത്തിന് ഗുണകരമായ വൈറ്റമിനുകളോ ധാതുക്കളോ ഇല്ലതാനും. ശരീരത്തിലെത്തുന്ന ഈ അമിത നിര്‍ഗുണ ഊര്‍ജം കൊഴുപ്പായി അടിയും.
10,000 ചുവട് നടക്കാം
ദിവസവും 10000 ചുവട് നടക്കുന്നവര്‍ക്ക് വയര്‍ ചാടില്ല. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് ദൈനംദിന ജോലികളെ വ്യായാമമാക്കി മാറ്റാം. നടന്നുകൊണ്ട് ഫോണില്‍ സംസാരിക്കുക, പടി കയറുക എന്നിവ ശീലമാക്കാം.
ലേബല്‍ വായിച്ചറിയാം കാലറി
ഓരോ പാക്കറ്റ് ഫുഡിലേയും ആകെയുള്ള കാലറി, ഷുഗര്‍ അളവ്, കൊഴുപ്പ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ അറിയാന്‍ നല്ല മാര്‍ഗം ലേബല്‍ നോക്കുകയാണ്. അവ നോക്കി ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് മനസ്സിലാക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here