
ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയുടെ വീഡിയോയ്ക്ക് വമ്പിച്ച പ്രചാരമായിരുന്നു മലയാളക്കരയില്‍. ഇപ്പോഴിതാ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി ജെ രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് യൂട്യൂബര്‍ അശ്വിന്‍ ഭാസ്‌ക്കര്‍. ‘പെര്‍ഫെക്ട് ഓകെ’ എന്ന വീഡിയോയിലൂടെ വൈറലായി മാറിയ നൈസന്റെ വീഡിയോ അശ്വിന്‍ ഭാസ്‌ക്കര്‍ നേരത്തെ ഡി ജെ രൂപത്തിലാക്കിയപ്പോള്‍ വലിയ സ്വീകാര്യത കിട്ടിയിരുന്നു.
അതുപോലെ അഭയ് കൃഷ്ണയുടെ ഡി ജെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. അശ്വിന്‍ ഭാസ്‌ക്കറിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോക്ക് ഇതിനകം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here