ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെയുള്ള മുഹമ്മദ് ഫൈസൽ എം പി യുടെ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ
എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കരട് നിയമം കോടതിയിൽ ചോദ്യം ചെയ്യാനാവില്ലന്നും അതിനാൽ ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ആവശ്യം.

കരട് നിയമത്തിൽ അഭിപ്രായം അറിയിയ്ക്കാൻ സമയം അനുവദിച്ചിരുന്നു.എന്നാൽ അവസരം വിനിയോഗിക്കാൻ തയ്യാറാകാതെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News