സിക വൈറസ് ബാധ: കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘം

സിക വൈറസ് ബാധ തുടരുന്ന പശ്ചാത്തലത്തിൽ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘം. സിക വൈറസ് പ്രതിരോധ മാർഗ്ഗങ്ങളും ആക്ഷൻ പ്ലാനും ആരോഗ്യവകുപ്പ് പ്രതിനിധികളുമായി കേന്ദ്ര സംഘം ചർച്ച ചെയ്തു. സിക ബാധിത മേഖലകളും സംഘം സന്ദർശിച്ചു.

തിരുവനന്തപുരം ജില്ലയിൽ ദിനംപ്രതി സിക ‍‍വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ‍സാഹചര്യമാണ്.ഈഡിസ് കൊതുകുകൾ വൈറസ് വാഹകരായതിനാൽ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നിശിപ്പിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് കേന്ദ്ര സംഘം നിർദേശിച്ചു.

എല്ലാ ആരോഗ്യപ്രവർത്തകർക്കും സിക വൈറസ് പരിശോധന, ചികിത്സാ മാർഗരേഖ നൽകാനും കേന്ദ്ര സംഘം നിർദ്ദേശം നൽകി. ഗർഭിണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ ഊർജ്ജിതമാക്കി.

പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയിൽ സികയും ഉൾപ്പെടുത്തും.സികയ്ക്ക് സമാന ലക്ഷണങ്ങൾ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ കേന്ദ്ര സംഘത്തെ അറിയിച്ചു.

കേന്ദ്രത്തിൽ നിന്നുള്ള ആറ് അംഗ സംഘമാണ് കേരളം സന്ദർശിക്കുന്നത്. 4 ടീമായി തിരിഞ്ഞ് സിക ബാധിത മേഖലകളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളും സംഘം പരിശോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News