വയനാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവം: രണ്ട്‌ പേർ പിടിയിൽ

വയനാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട്‌ പേർ പിടിയിൽ.വന്യമൃഗങ്ങളുടെ ഇറച്ചി വിൽപ്പന നടത്തുന്ന അന്തർജ്ജില്ലാ സംഘത്തിലെ പ്രധാനിയാണ്‌ ഇതിലൊരാൾ. ബാവലിയിൽ കാട്ടുപോത്തിനെ വേട്ടയാടിയ പടിഞ്ഞാറത്തറ സ്വദേശിയാണ്‌‌ വനം വകുപ്പിന്റെ കസ്റ്റഡിയിലായ മറ്റൊരാൾ.

രണ്ട് സംഭവങ്ങളിലായി നായാട്ടു സംഘത്തിലെ രണ്ടു പേരാണ്‌ ഇന്ന് വനം വകുപ്പിന്റെ പിടിയിലായത്‌.സൗത്ത് വയനാട് ഫോറസ്റ്റ് സെക്ഷനിലെ ഇരുളം റേഞ്ചിൽ പുള്ളിമാനെ വേട്ടയാടിയ കേസിൽ പിടികൂടിയത് അന്തർ ജില്ലാ നായാട്ടു സംഘത്തിലെ പ്രധാനിയെയാണ്‌.

പാലക്കാട് മുണ്ടൂർ സ്വദേശി ടൈറ്റസ് ജോർജിനെയാണ് വനപാലകർ ‌ മുണ്ടൂരിലെത്തി അറസ്റ്റ് ചെയ്തത്. പാചകം ചെയ്ത മാനിറച്ചി ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി.ഇരുളത്ത്‌ വെച്ച്‌ പുള്ളിമാനിനെ വെടിവെച്ചു കൊന്ന് ഇയാൾ ഇറച്ചി കടത്തിക്കൊണ്ട്‌ പോവുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന് അഞ്ച്‌ പേർ ഒളിവിലാണ്‌.ഇതേ സംഘത്തിലെ രണ്ട്‌ പേരെ കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ വെച്ച് തോക്കും മാനിറച്ചിയും സഹിതം പിടികൂടിയിരുന്നു. മുണ്ടൂർ , നെൻമാറ ,ഇരുളം പ്രദേശങ്ങളിൽ നിരവധി തവണ ഇവർ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടെന്ന് വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബാവലിയിലാണ്‌ കാട്ടുപോത്തിനെ വേട്ടയാടിയതിന് ഒരാൾ വനം വകുപ്പ് കസ്റ്റഡിയിലായത്.ഇയാൾ പടിഞ്ഞാറത്തറ സ്വദേശിയാണ്‌.കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു.ഇവർക്കായുള്ള അന്വേഷണം നടക്കുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News