ADVERTISEMENT
പാലക്കാട് തിരുവിഴാംകുന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു. അമ്പലപ്പാറയിലെ സജീർ എന്ന ഫുക്രുദീനാണ് മരിച്ചത്. ഇയാളെ വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തി.
അമ്പലപ്പാറ ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫുക്രുദീനെയാണ് സുഹൃത്ത് മഹേഷ് വെടി വെച്ച് കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
സജീറിനെ വെടിവെച്ച ശേഷം മഹേഷ് മറ്റൊരു സുഹൃത്തായ സാദിക്കിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനു ശേഷം താൻ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചതായും പറഞ്ഞിരുന്നു.
വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മഹേഷിനും, സജീറിനുമെതിരെ നേരത്തെ ലഹരി മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.