രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമത്തിലെ ഹർജികളിൽ  നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി.

സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ അപേക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ അടക്കം സമർപ്പിച്ച ഹർജികൾ ഈമാസം 27ന് വീണ്ടും പരിഗണിക്കും.

സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ 124 A വകുപ്പ് പ്രയോഗിക്കുന്നുവെന്ന് ഹർജികളിൽ ആരോപിച്ചു.

മാധ്യമപ്രവർത്തകരായ വിനോദ് ദുവെ, സിദ്ദിഖ് കാപ്പൻ, ആക്ടിവിസ്റ്റ് ദിഷാ രവി, ഐഷ സുൽത്താന എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഹർജികളിൽ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News