കേരളത്തിനെതിരായ പ്രചാരണം ലോകം മു‍ഴുവന്‍ എത്തിക്കാനാണ് കിറ്റക്സ് എം ഡിയുടെ ശ്രമം: മന്ത്രി പി രാജീവ്

കേരളത്തിനെതിരായ പ്രചാരണം ലോകം മു‍ഴുവന്‍ എത്തിക്കാനാണ് കിറ്റക്സ് എം ഡിയുടെ ശ്രമമെന്ന് മന്ത്രി പി രാജീവ്. നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളക്കളയുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് കിറ്റക്സ് കേരളത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കിറ്റക്സ് എം ഡി സാബുജേക്കബ് സംസ്ഥാനത്തിനെതിരായ  പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി രാജീവ് നിലപാട് വ്യക്തമാക്കിയത്. നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളക്കളയുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനെതിരായ പ്രചാരണം ലോകംമു‍ഴുവന്‍ എത്തിക്കാനാണ് കിറ്റക്സ് എം ഡിയുടെ ശ്രമമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കിറ്റക്സ് കേരളത്തോട് ചെയ്യുന്നത് വലിയ ദ്രോഹമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.വ്യവസായം നടത്താന്‍ പറ്റാത്ത സ്ഥലമാണ് കേരളം എന്ന് പ്രചരിപ്പിക്കുന്നത് തൊ‍ഴില്‍രഹിതരായ യുവാക്കളോട് ചെയ്യുന്ന അനീതിയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News