പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 19ന് ആരംഭിക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിക്കും.ആഗസ്റ്റ് 13 വരെയാകും സമ്മേളനം എന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. ഈ സമ്മേളന കാലത്ത് 19 ദിവസങ്ങളിലാണ് പാർലമെന്റ് ചേരുക.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പാർലമെന്റ് നടപടികൾ. എല്ലാ അംഗങ്ങള്‍ക്കും ആർടിപിസിആർ പരിശോധന നിർബ ന്ധമല്ല. എന്നാൽ വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർ വാക്സിന്‍ സ്വീകരിക്കണമെന്നും രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും സ്പീക്കർ പറഞ്ഞു.

നേരത്തെ രോഗ വ്യാപനം കൂടുതലുള്ള വേളയിൽ പാർലമെന്റ് ഹാളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമയത്തിലും ഇരിപ്പിടത്തിലും പ്രത്യേക ക്രമീകരണം വരുത്തിയിരുന്നു. മാത്രമല്ല, പ്രായമായ അംഗങ്ങൾക്ക് സഭയിൽ ഹാജർ നിർബന്ധമുണ്ടായിരുന്നില്ല. ഈ സമ്മേളനത്തിൽ ഇത്തരം നിയന്ത്രണങ്ങളുണ്ടോ എന്ന് വ്യക്തമല്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News