അര്‍ജന്‍റീനയുടെ വിജയത്തിളക്കത്തിനൊപ്പം സമൂഹമാധ്യമങ്ങളില്‍ തരംഗമായ ആ വൈറല്‍ വീഡിയോയിലുള്ളത് യഥാര്‍ഥത്തില്‍ ആരെന്നറിയേണ്ടേ?

കഴിഞ്ഞ ദിവസം നടന്ന കോപ്പാ അമേരിക്കാ ഫൈനലില്‍ അര്‍ജന്റീനയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയാഹ്ലാദം പങ്കുവെച്ച ആഹ്ലാദകരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരുന്നു.

കളിയില്‍ തോറ്റ ബ്രസീല്‍ ഫാന്‍സുകാരനായ ‘അച്ഛന്റെ’ മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ‘മകന്‍’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പായി വന്നത്. ഇതുകണ്ട് പലരും ഇത് അച്ഛനും മകനുമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഫുഡ്‌ബോള്‍ ആരാധകര്‍ ആരെന്നുള്ള വിവരം പിന്നീട് പുറത്തു വന്നു.

അവര്‍ അച്ഛനും മകനുമല്ല. ബഹ്‌റൈനില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരാണ്. ബഹ്‌റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദുമാണ് ആ വൈറല്‍ വീഡിയോയിലെ താരങ്ങള്‍.

ബഹ്‌റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് സഹപ്രവര്‍ത്തകരോടൊപ്പം കളി കാണുന്നതിനിടയിലാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്. ബ്രസീല്‍ ആരാധകനായ അച്ഛന്റെ മുന്‍പില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന മകന്‍ എന്ന രീതിയിലാണ് ഈ വൈറല്‍ ദൃശ്യം പ്രചരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here