പാലാരിവട്ടം പാലം അഴിമതി കേസ്; ടി.ഒ സൂരജിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി.ഒ സൂരജിനെതിരെ വിജിലൻസ്.സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

പാലം അഴിമതിയിൽ സർക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതിൽ സൂരജിന് നിർണായക പങ്കുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.ആർ.ഡി.എക്‌സ് കമ്പനിക്ക് മുൻകൂർ പണം നൽകിയ ശേഷം സൂരജിന്റെ മകൻ ഭൂമി വാങ്ങി.

മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമിയാണ് വാങ്ങിയത്. രേഖകളിൽ കാണിച്ചത് ഒരുകോടി മാത്രമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here