അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരായില്ല

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമല ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് എത്താൻ അസൗകര്യം ഉണ്ടെന്ന് അമലയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു.

അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് കസ്റ്റംസ് വീണ്ടും വിളിപ്പിച്ചത്. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുൻറെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യൽ. അമലയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, കേസിലെ ചില പ്രതികൾക്ക് സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. മുഹമ്മദ്‌ ഷാഫി ഉപയോഗിക്കുന്ന സിം കാർഡ് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് നാളെ കൊച്ചിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here