‘ആമിർ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം’; വിവാദ പരാമർശവുമായി ബിജെപി എം പി

ജനസംഖ്യ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നു.രാജ്യത്തെ ജനസംഖ്യ അസുന്തലിതാവസ്ഥക്ക് കാരണം ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ പോലുള്ളവരെന്ന ബിജെപി എംപി സുധീര്‍ ഗുപ്തയുടെ പരാമര്‍ശം വിവാദത്തില്‍. യുപിയില്‍ അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ നിയമം ഭരണഘടന അനുച്ഛേദം 14,15 എന്നിവയെ വെല്ലുവിളിക്കുന്നതെന്ന് ബിനോയ് വിശ്വം എംപി വിമര്‍ശിച്ചു. അതേസമയം, പാര്‍ലമെന്റില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാനും ബിജെപി തീരുമാനിച്ചു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ആമിര്‍ഖാനെതിരെ മധ്യപ്രദേശിലെ മാണ്ഡസൗര്‍ എം.പി സുധീര്‍ ഗുപ്ത വിവാദ പരാമര്‍ശം നടത്തിയത്. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് സുധീര്‍ ഗുപ്ത ആരോപിച്ചത്.

ആമീര്‍ ഖാന് ആദ്യ ഭാര്യയില്‍ 2 കുട്ടികളുണ്ട്. രണ്ടാമത്തെ ഭാര്യയിയില്‍ ഒരു കുട്ടിയുണ്ട്. മൂന്നാമത്തെ ഭാര്യക്കായി അയാള്‍ തിരച്ചില്‍ നടത്തുകയാണെന്നും ഇതു പോലുള്ളവരാണ് ജനസംഖ്യ വര്‍ദ്ധനവിന് കാരണം എന്നായിരുന്നു എം.പിയുടെ പരാമര്‍ശം.

അതേസമയം, സുധീര്‍ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. യുപിയിലെ ജനസംഖ്യ നിയന്ത്രണ നിയമത്തിതിരെ വിമര്‍ശനവുനായി രാജ്യസഭാ എംപി ബിനോയ് വിശ്വവും രംഗത്തുവന്നു. ഭരണഘടന അനുച്ഛേദം 14,15 എന്നിവയെ വെല്ലുവിളിക്കുന്നതാണ് നിയമമെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് ബാങ്കക്കാനാണ് ബിജെപി ശ്രമമെന്നും ബിനോയ് വിശ്വം എംപി വിമര്‍ശിച്ചു.

അതേസമയം, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനാണ് ബിജെപി നീക്കം. ഇതിന് പുറമേ 19 ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിലും ജനസംഖ്യ നിയന്ത്രണ ബില്‍ അവതരിപ്പിക്കാനും ശ്രമമുണ്ട്. ബിജെപി എംപിമാര്‍ സ്വകാര്യ ബില്ലായാകും അവതരിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News