സാങ്കേതിക സർവ്വകലാശാല: പരീക്ഷകൾക്ക് മാറ്റമില്ല

സാങ്കേതിക സർവ്വകലാശാലയിൽ ഇപ്പോൾ നടന്നുവരുന്ന പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ അറിയിച്ചു. ജൂലൈ 9 മുതൽ തുടങ്ങിയ പരീക്ഷകൾ, ഇതര സർവകലാശാലകളിൽ നടന്നുവരുന്നത് പോലെ ഓഫ്ലൈനായിതന്നെ തുടരുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് സമീപമുള്ള എൻജിനീയറിങ് കോളേജുകളിൽ തന്നെ പരീക്ഷ എഴുതുവാനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണമെന്ന് കോളേജുകൾക്ക് സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് രോഗബാധ മൂലമുള്ള പ്രശ്നങ്ങളാൽ ഈ പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും ഒരു അവസരം കൂടി നൽകുമെന്ന വിവരം യൂണിവേഴ്സിറ്റി നേരത്തെതന്നെ അറിയിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ ആദ്യ റെഗുലർ ചാൻസ് ആയിത്തന്നെ പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News