അസമില്‍ കന്നുകാലി സംരക്ഷണ ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

അസമില്‍ കന്നുകാലി സംരക്ഷണ ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചത്.

ബംഗ്ലാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിനായാണ് അസം വഴി പശുക്കളുടെ അന്തര്‍സംസ്ഥാന ഗതാഗതം നിരോധിക്കുന്നതെന്നാണ് വിശദീകരണം.

അസമിനു അകത്തേക്കോ പുറത്തേക്കോ കന്നുകാലികളെ കൊണ്ടുപോകുന്നതും നിരോധിക്കും. അസാമില്‍ ഗോമാംസം വില്‍ക്കുന്നത് പരിമിതപെടുത്താനും ബില്ലില്‍ പറയുന്നുണ്ട്.

ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്മാര്‍, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങളിലോ ഏതെങ്കിലും ക്ഷേത്രത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവിലോ ഹിന്ദു മതസ്ഥാപനങ്ങളുടെ പരിസരത്തോതോ ഗോ മാംസം വില്‍ക്കാന്‍ അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ബില്ലിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ പിഴയും ലഭിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News