പെരുന്നാളിന് പള്ളിയിലെ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണം: ഐ.എൻ.എൽ

ജൂലൈ 21െൻറ ബലിപെരുന്നാൾ ദിനത്തിൽ ആരാധനാലയങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഐ.എൻ.എൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ രണ്ടുപെരുന്നാളും ഇക്കൊല്ലത്തെ ഈദുൽ ഫിത്വ്റും വീടകങ്ങളിലാണ് കൊണ്ടാടിയതെന്നും പള്ളിയിലെ പ്രാർഥനകൾ നഷ്ടപ്പെട്ടത് വിശ്വാസിസമൂഹത്തിന് മനഃപ്രയാസമുണ്ടാക്കുന്നുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുർ കത്തിൽ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളുടെ വലുപ്പച്ചെറുപ്പമനുസരിച്ച് അവിടെ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വെക്കാം. പ്രദേശത്തെ എല്ലാ ആരാധനാലയങ്ങളും പെരുന്നാൾ നമസ്കാരത്തിന് ഉപയോഗിക്കുകയാണെങ്കിൽ വലിയ ആൾക്കൂട്ടവും തിക്കും ഒഴിവാക്കാനാവും.

കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകേണ്ടതുണ്ട്. തെരുവോരങ്ങളിലെയും മറ്റം ആഘോഷങ്ങൾ കർക്കശമായി നിയന്ത്രിച്ച് കൊണ്ട് രോഗവ്യാപന സാധ്യത തടയാനാവും. ജൂലൈ 21ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെക്കാൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News