കുസാറ്റ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം; വ്യവസായങ്ങൾ ആവശ്യപ്പെടുന്ന കോഴ്സുകളുണ്ടാകണമെന്ന് മന്ത്രി പി.രാജീവ്

വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

സമൂഹത്തിൻ്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള കോഴ്സുകളാണ് കാലത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണ നൈപുണ്യത്തെയും വ്യവസായങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിക്കണം. കൊറോണ വൈറസ് പടർന്നപ്പോൾ ലോകം പ്രതീക്ഷയോടെ നോക്കിയത് ഓക്സ്ഫോർഡ് സർവകലാശാലയെയാണ്. ഓക്സ്ഫോർഡ് സർവകാലശക്കു മാത്രമേ വ്യവസായ അധിഷ്ഠിതമായി തന്നെ ഒരു വാക്സിൻ വികസിപ്പെടുക്കാൻ സാധിച്ചുള്ളൂ.

അത്തരത്തിൽ കേരളത്തിന് ആശ്രയിക്കാൻ കഴിയുന്ന വിഭവങ്ങൾ ഉള്ള ഇടങ്ങളായി സർവകലാശാലകൾക്ക് മാറാൻ കഴിയണം. ഏറ്റെടുക്കുന്ന പദ്ധതികൾക്ക് ലോകത്തിലാകെയുള്ള ഇതുമായി ബന്ധപ്പെട്ട വിജ്ഞാനം ഉപയോഗപ്പെടുത്താൻ സർവകലാശാലകൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകോത്തര സ്ഥാപനമായി മാറി കേരളത്തിൻ്റെ വിദ്യാഭ്യാസത്തിൻ്റെ യശസ് വിശ്വമെമ്പാടും എത്താനുള്ള അവസരമായി ഈ അവസരം ഏറ്റെടുക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.

കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, വൈസ് ചാൻസലർ കെ.എൻ.മധുസൂദനൻ , പ്രൊ.വി.സി പ്രൊഫ.ഇ.ശങ്കരൻ , കൊച്ചി കപ്പൽ നിർമ്മാണ ശാല ചെയർമാൻ മധു .എസ് .നായർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here