മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്തിനെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി

പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അമ്പലപ്പാറ ക്ഷേത്രത്തിനു സമീപം പുഴയുടെ മറുകരയിലുള്ള തോട്ടത്തിലെ ഷെഡില്‍ ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫക്രുദീനെയാണ് (24) വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ സുഹൃത്ത് മഹേഷാണ് വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ ആശുപത്രിയിലുള്ളത്. താന്‍ വിഷംകഴിച്ചുവെന്ന് മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖിനെ ഫോണില്‍ വിളിച്ച് അറിച്ചിരുന്നതായി പറയുന്നു.

സജീറിനെ കൊലപ്പെടുത്തിയത് താനാണെന്നും മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് അറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്.

അതേസമയം ഇരുവരും ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here