മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് കൊവിഡ്; 1,485 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന്  722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 705 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്.

12 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,485 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,37,379 ആയി.

46,624 പേരാണ് ജില്ലയില്‍ നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. 17,353 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 594 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 309 പേരും 122 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 527 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,308 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ജൂലൈ 12) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 03
ആലങ്കോട് 05
ആലിപ്പറമ്പ് 06
അമരമ്പലം 27
ആനക്കയം 04
അങ്ങാടിപ്പുറം 12
അരീക്കോട് 11
ആതവനാട് 05
ഊരകം 07
ചാലിയാര്‍ 03
ചീക്കോട് 06
ചേലേമ്പ്ര 02
ചെറിയമുണ്ടം 02
ചെറുകാവ് 05
ചോക്കാട് 01
ചുങ്കത്തറ 08
എടക്കര 01
എടപ്പറ്റ 02
എടപ്പാള്‍ 09
എടരിക്കോട് 01
എടവണ്ണ 15
എടയൂര്‍ 02
ഇരിമ്പിളിയം 03
കാലടി 02
കാളികാവ് 02
കല്‍പകഞ്ചേരി 06
കണ്ണമംഗലം 17
കാവനൂര്‍ 03
കീഴാറ്റൂര്‍ 07
കീഴുപറമ്പ് 02
കോഡൂര്‍ 09
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 05
കുറുവ 03
കുറ്റിപ്പുറം 06
കുഴിമണ്ണ 06
മക്കരപ്പറമ്പ് 03
മലപ്പുറം 19
മമ്പാട് 06
മംഗലം 10
മഞ്ചേരി 32
മങ്കട 03
മാറാക്കര 02
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 44
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 03
നിലമ്പൂര്‍ 26
നിറമരുതൂര്‍ 06
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 03
പള്ളിക്കല്‍ 01
പാണ്ടിക്കാട് 12
പരപ്പനങ്ങാടി 07
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 02
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 09
പൊന്മള 08
പൊന്മുണ്ടം 01
പൊന്നാനി 16
പൂക്കോട്ടൂര്‍ 09
പോരൂര്‍ 04
പോത്തുകല്ല് 09
പുലാമന്തോള്‍ 04
പുളിക്കല്‍ 07
പുല്‍പ്പറ്റ 04
പുറത്തൂര്‍ 04
പുഴക്കാട്ടിരി 06
താനാളൂര്‍ 03
താനൂര്‍ 05
തലക്കാട് 03
തവനൂര്‍ 04
താഴേക്കോട് 36
തേഞ്ഞിപ്പലം 06
തെന്നല 09
തിരുനാവായ 03
തിരുവാലി 19
തൃക്കലങ്ങോട് 09
തൃപ്രങ്ങോട് 02
തിരൂര്‍ 09
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 10
വളവന്നൂര്‍ 04
വള്ളിക്കുന്ന് 06
വട്ടംകുളം 04
വാഴക്കാട് 10
വാഴയൂര്‍ 08
വഴിക്കടവ് 09
വെളിയങ്കോട് 03
വേങ്ങര 08
വെട്ടത്തൂര്‍ 15
വെട്ടം 03
വണ്ടൂര്‍ 10

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here