സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഇടുക്കിയില്‍

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 4

ചക്കുപള്ളം 11

ദേവികുളം 2

ഇടവെട്ടി 6

ഇരട്ടയാർ 2

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 2

കരിമണ്ണൂർ 4

കരിങ്കുന്നം 4

കട്ടപ്പന 2

കൊന്നത്തടി 3

കുടയത്തൂർ 1

കുമാരമംഗലം 7

കുമളി 6

മണക്കാട് 7

മൂന്നാർ 2

മുട്ടം 1

നെടുങ്കണ്ടം 2

പള്ളിവാസൽ 4

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 4

പുറപ്പുഴ 3

സേനാപതി 2

തൊടുപുഴ 13

ഉടുമ്പന്നൂർ 3

വണ്ടൻമേട് 6

വണ്ണപ്പുറം 2

വാത്തിക്കുടി 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ കോളനി സ്വദേശി (39).

പള്ളിവാസൽ തോക്കുപാറ സ്വദേശി (41).

ചക്കുപള്ളം നാലാംമൈൽ സ്വദേശി (24).

അതേസമയം കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസര്‍ഗോഡ് 543, കണ്ണൂര്‍ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 6, കാസര്‍ഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News