തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് 

തിരുവനന്തപുരം പാലോട് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സി കാറ്റഗറി നിയന്ത്രണങ്ങൾ നിലവിലുളള പെരിങ്ങമല പഞ്ചായത്തിലെ കടകൾ വെള്ളിയാഴ്ച മാത്രം തുറക്കാൻ അനുമതിയിരിക്കെ ഇതിന്‌ വിരുദ്ധമായി തുറന്നു പ്രവർത്തിച്ച കടകൾക്കെതിരെ കെഇഡിഓ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

വ്യാപാര സ്ഥാപനങ്ങൾ നിയമ വിരുദ്ധമായി തുറന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിഷേധം നടത്തിയതിനുമാണ് കേസ്.

കെഇഡിഓ , കേരള പോലിസ് ആക്റ്റ്, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരം 25 ഓളം ആൾക്കാർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here