അനധികൃത കുടിയേറ്റം ആരോപിച്ച്  ദക്ഷിണ ദില്ലിയിലെ കാതോലിക്കാ ദേവാലയം പൊളിച്ചു മാറ്റി; വിശുദ്ധ വസ്തുക്കള്‍ പുറത്തെറിഞ്ഞതായി ആരോപണം 

അനധികൃത കുടിയേറ്റം ആരോപിച്ച്  ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കാതോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ് നടപടി.

ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞതായി ആരോപണം ഉണ്ട്. അതേസമയം, പള്ളി പൊളിച്ചതിൽ മലയാളികള്‍ അടക്കമുള്ള വിശ്വാസികൾ പ്രതിഷേധിച്ചു.

ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയാണ്.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ  നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നത്. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News