മന്ത്രി വി ശിവൻകുട്ടി നിവേദിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി നേരിൽ കണ്ടു.

ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റേയും കവിതയുടേയും ഏക മകളായിരുന്നു നിവേദിത. കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി ശിവന്‍കുട്ടി മടങ്ങിയത്.

ഇന്നലെയാണ് നാടിനെ കണ്ണീരിലാ‍ഴ്ത്തിയ സംഭവമുണ്ടായത്. കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News