പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി

മോഷണങ്ങൾ പതിവായ പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി. പള്ളിപ്പുറത്ത് ദേശീയ പാതയ്ക്ക് സമീപം താമസിക്കുന്ന ഗീതാ വിജയന്റെ ഏഴു മാസം പ്രായമുള്ള കാളക്കുട്ടിയാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്.

ഒമ്നി വാനിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. നാലുമാസത്തിനിടെ നാലു തവണയാണ് ഇവിടെ മോഷണം നടന്നത്.

ഏപ്രിൽ മെയ് മാസങ്ങളിൽ ഗർഭിണികളായ ആടുകളാണ് മോഷണം പോയത്. ലോക്ക് ഡൗണിൽ ഭർത്താവ് വിജയന് ജോലിയില്ലാതായതോടെ പണം പലിശയ്ക്കും വായ്പയെടുത്താണ് ഗീത കന്നുകാലി വളർത്തൽ ആരംഭിച്ചത്.

മോഷണം പതിവായതോടെ അയൽവാസി നൽകിയ സിസിടിവിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. മുൻപ് നടന്ന മോഷണങ്ങളിലും മംഗലപുരം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടി കൂടിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News