
എസ് എസ് എല്‍ സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.
ഇതോടൊപ്പം തന്നെ ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
പരീക്ഷാഫലം അംഗീകരിക്കാന്‍ ചെവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ഏപ്രില്‍ എട്ടിന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
ഫലപ്രഖ്യാപനത്തിനു ശേഷം ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:
https://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here