വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ ക‌ർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ

വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ ക‌ർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ജൂലൈ 17നകം പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും.

നിയമങ്ങൾ പിൻവലിക്കുന്നതിന് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും.

ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News