നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബർ 12ന് നടത്തും

രാജ്യത്ത് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ, സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റ് പരീക്ഷക്കായുള്ള രജിസ്ട്രേഷൻ നാളെ വൈകുന്നേരം 5 മണി മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വെബ്‌സൈറ്റ് വഴി ആരംഭിക്കും.

 നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 198 ആയി വർധിപ്പിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും. പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക് വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News