കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്; അതൃപ്തി പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹാരിച്ചെന്നും ജോസഫ് പറഞ്ഞു. അതേസമയം നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്‍ക്കാലികമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.

അതേസമയം കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായി എന്നതിന്റെ സൂചനയാണ് പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ തമ്മിലടിച്ചത്. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.

മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്ക് അതൃപ്തിയുമുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പരസ്യ പ്രതികരണം നടത്തിയിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും, മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മറുഭാഗവും ചേരി തിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News