യുഎഇ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ അഫി അഹമ്മദ്

യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. സാമൂഹ്യ മേഖലയിലും ബിസിനസ്സ് രംഗത്തും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് അഫി അഹ്മദിന് യു എ ഇ ഗവണ്മെന്റിന്റെ ഈ അംഗീകാരം തേടിയെത്തിയത്.

വിവിധ മേഖലകളില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്കുന്നവര്‍ക്കാണ് യൂ എ ഇ ഗവര്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 29 വര്‍ഷമായി യുഎഇയിലുള്ള അഫി അഹമ്മദ് യു എ ഇ യിലെ സ്മാര്‍ട് ട്രാവല്‍സിന്റെയും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ട്രാവല്‍ ആന്‍ഡ് ടുറിസത്തിന്റെയും മാനേജിങ് ഡയറക്ടറാണ്.

പ്രവാസികള്‍ക്കള്‍ക്കിടയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രവര്‍ത്തിച്ച അഫി അഹ്മദിനു നിരവധി സാമൂഹ്യ സംഘടനകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കൊവിഡ് രൂക്ഷമായി നില നിന്നിരുന്ന സമയത്ത് നാട്ടിലേക്ക് തിരിച്ച് പോകാനുള്ള മലയാളികളുടെ ശ്രമങ്ങള്‍ വിജയം കണ്ടെത്തിയത് അഫി അഹ്മദ് അവതരിപ്പിച്ച ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് എന്ന ആശയമായിരുന്നു. ചെറുവത്തൂര്‍ തുരുത്തി സ്വദേശിനി റുസീവ അഫിയാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News