
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി. കമ്പനി നിയമവ്യവസ്ഥകളുടെ ദീര്‍ഘകാല ലംഘനം മൂലം വെള്ളാപ്പള്ളി ഉള്‍പ്പെടെ ഇപ്പോഴത്തെ യോഗം ഭാരവാഹികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി എതിര്‍ പാനല്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എതിര്‍ പാനലിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡി രാജീവും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി സൗത്ത് ഇന്ത്യന്‍ വിനോദും ദേവസ്വം സെക്രട്ടറി സ്ഥാനാര്‍ഥി മിഥുന്‍ സാഗറും ചേര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ബോധിപ്പിച്ച ഹര്‍ജിയില്‍ 16നു വാദം കേള്‍ക്കും.
കമ്പനി നിയമവ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണുകളും മറ്റും സമര്‍പ്പിക്കുന്നതില്‍ 2006 മുതല്‍ 2020 വരെ എസ്എന്‍ഡിപി യോഗം വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഇപ്രകാരം വീഴ്ച വരുത്തുന്ന കമ്പനി ഭാരവാഹികളും ഡയറക്ടര്‍മാരും അഞ്ചുവര്‍ഷത്തേക്ക് മറ്റൊരു കമ്പനിയിലും ഡയറക്ടര്‍മാരാകുന്നത് വിലക്കുന്ന നിയമത്തിലെ വ്യവസ്ഥയാണ് എതിര്‍പാനല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി സീനിയര്‍ അഭിഭാഷകരായ കെ രാംകുമാര്‍, നീണ്ടകര ആര്‍ രമേശ്കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here