എസ്.എസ്.എല്‍.സി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കൊവിഡ് മാനദണ്ഡ പ്രകാരം 4.22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.

കൊവിഡ് എന്ന മഹാമാരിയുടെ വെല്ലുവിളി അതിജീവിച്ച് ഏപ്രിൽ 8 മുതൽ 28 വരെയായി നടന്ന പരീക്ഷയുടെ ഫലമാണ് നാളെ പ്രഖ്യാപിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2ന് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം അംഗീകരിക്കും.

കൊവിഡ് സാഹചര്യത്തില്‍ റഗലുര്‍ സ്‌കൂള്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തിലായിരന്നു കഴിഞ്ഞ അക്കാദമിക് വര്‍ഷം കടന്നു പോയത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചിലെ 4.22 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

എസ്എസ്എല്‍സി ക്കൊപ്പം ടിഎച്ച്എസ്എല്‍സി,  എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഇത്തവണ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉൾപ്പടെയുള്ള പാഠ്യേതര പരിപാടികൾ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here