പാലാരിവട്ടം പാലം അഴിമതി കേസ്;  ടി ഒ സൂരജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസ്സിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ടി ഒ സൂരജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടപടി ക്രമങ്ങൾ  പാലിക്കാതെയാണ്  വിജിലൻസ് തന്നെ അറസ്റ്റ് ചെയ്തതെന്നും സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഹർജിയെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ ടി ഒ സൂരജിന് നിർണ്ണായക പങ്കണ്ടെന്നാണ് വിജിലൻസ് നിലപാട്.സർക്കാർ അനുമതിയോടെയും നടപടിക്രമങ്ങൾ പാലിച്ചുമാണ് സൂരജിനെതിരെ കേസ്സെടുത്തത്.

സൂരജുമായി ബന്ധപ്പെട്ട പലരുടെയും സാമ്പത്തിക,ഭൂമി ഇടപാടുകൾ ദുരൂഹമാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News