നടി അമ്പിളീ ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതി; ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും

നടി അമ്പിളീ ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്.

അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി.

മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദ്ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News