സ്ത്രീവിരുദ്ധ പരാമർശ്ശം; പി കെ നവാസിനെ ലീഗ്‌ നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം, ഒരു വിഭാഗം നാളെ കുഞ്ഞാലിക്കുട്ടിയെ കാണും

സ്ത്രീ വിരുദ്ധ പരാമർശ്ശങ്ങളിൽ വനിതാ വിഭാഗമായ ‘ഹരിത’ ജൂണ്‍ 27ന് ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയില്ലാത്തതിൽ എം എസ്‌ എഫിൽ ഭിന്നത രൂക്ഷമാവുകയാണ്‌. കെ എം ഷാജി വിഭാഗത്തിന്റെ പ്രതിനിധിയായി കമ്മറ്റിയിലെത്തി സംസ്ഥാന പ്രസിഡന്റായ പി കെ നവാസുൾപ്പെടെയുള്ളവർക്കെതിരെയാണ്‌ പരാതി.

കഴിഞ്ഞ മാസം 22ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ ‍ സംസ്ഥാന പ്രസിഡന്റുൾപ്പെടെയുള്ളവർ‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്‌.

രേഖാമൂലം നൽകിയ പരാതി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നാളെ ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെ കാണുന്നത്‌ കാണുന്നത്‌.

പികെ നാവാസിനെതിരെ നടപടിയും ഇവർ ആവശ്യപ്പെടും.മലപ്പുറം ജില്ലയിൽ നിന്നുള്ള നേതാക്കൾ നേരത്തേ ഇതു സംബന്ധിച്ച്‌ കുഞ്ഞാലിക്കുട്ടിയെ കണ്ടിരുന്നു. സംഭവത്തിൽ ഹരിത നേതാക്കളെ നാളെ കോഴിക്കോട്‌ വെച്ച്‌ ലീഗ്‌ നേതൃത്വം കാണുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News