സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം, വനിതാ ഫുട്ബോൾ അക്കാദമി കോഴിക്കോട് സ്ഥാപിക്കും; മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സ് ക്വാട്ടയിൽ അനർഹർ വരുന്നില്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.  വനിതാ ഫുട്ബോൾ അക്കാദമി കോഴിക്കോട് സ്ഥാപിക്കുമെന്നും സ്പോർട്സ് വകുപ്പിൻ്റെ മേഖലാ ഓഫീസ് അടുത്ത മാസം കോഴിക്കോട്‌ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൻ്റെ പുതിയ കായിക നയത്തിന് രൂപം നൽകുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികളും കായിക രംഗത്തുള്ളവരും പങ്കെടുത്തു. സ്പോർട്സ് വകുപ്പിൻ്റെ മേഖലാ ഓഫീസ് അടുത്ത മാസം കോഴിക്കോട്‌ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം ഒരുക്കും. മോശമാണെങ്കിൽ വിദഗ്ധ പരിശീലനം നൽകും. കായിക സർട്ടിഫിക്കറ്റ് നൽകുന്നതിന് മാനദണ്ഡം നടപ്പാക്കുമെന്നും സ്പോർട്സ് ക്വാട്ടയിൽ അനർഹർ വരുന്നില്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

എറണാകുളത്തിന് ശേഷം രണ്ടാമത്തെ  വനിതാ ഫുട്ബോൾ അക്കാദമി കോഴിക്കോട് സ്ഥാപിക്കും. ചേവായൂർ ഇൻഡോർ സ്റ്റേഡിയത്തിന്  60 കോടി അനുവദിച്ചിട്ടുണ്ട്. ഉടൻ ടെണ്ടർ നടപടിയിലേക്ക് കടക്കും.

യോഗത്തിൽ എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല,  സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, മേയർ ബീനാ ഫിലിപ്പ്,  ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ  വി അബ്ദുറഹ്മാൻ, അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ  നേതൃത്വത്തിൽ സ്വീകരണവും നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News