ഹിമാചൽ പ്രദേശിൽ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയിൽ കംഗ്ര ജില്ലയിലും ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകൾക്കും കനത്ത നാശനഷ്ടമുണ്ടായി.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണർ നിപുൻ ജിൻഡാൽ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് മേഘവിസ്ഫോടനം സംഭവിച്ചതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. സംസ്ഥാന സർക്കാർ സംഘവും കേന്ദ്ര ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി. മഴ ശക്തമായതോടെ മണ്ടിയിൽ നിന്നും, കുളു-മണലിയിലേക്കുള്ള പാത ആടച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.