സ്മാർട്ട് ഫോൺ ലൈബ്രറി ഉദ്ഘാടനവും പഠനോകരണ വിതരണവും സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു

ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് അധ്യാപകരും പൂർവ്വ വിദ്യാർഥികളും സഹകരിച്ചാണ് സ്മാർട്ട്ഫോൺ ലൈബ്രറി തയ്യാറാക്കിയത്. 25 ഓളം ഫോണുകളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്.

ആനക്കര ഡയറ്റ് ലാബ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി അനുവദിച്ച മൊബൈൽ ഫോൺ വിതരണവും സ്പീക്കർ നിർവ്വഹിച്ചു. സ്റ്റാഫ് ഫണ്ടും സീനിയർ ലക്ചററുടെ സംഭാവനയും ചെലവഴിച്ച് വാങ്ങിയ അഞ്ച് മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്.

ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി രാജു, തൃത്താല ബ്ലോക്ക് മെമ്പർ സുഭദ്ര, പ്രിൻസിപ്പാൾ കെ.സോമരാജൻ, പി ടി എ പ്രസിഡണ്ട് ടി. കൃഷ്ണൻ, ഷരീഫ്, രാജഗോപാൽ എന്നിവർ പങ്കെടുത്തു.

മേലഴിയം എൽ.പി സ്കൂൾ, നെയ്യൂർ യു.പി സ്കൂൾ എന്നിവിടങ്ങളിൽ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും ജി. എച്ച്.എസ്.എസ് ചാത്തന്നൂരിലെ മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു. മലമൽക്കാവ് എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകൻ സുരേഷിന്റെ യാത്രയയപ്പ് യോഗം സ്പീക്കർ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News