ടൂറിസം രംഗത്ത് കുതിപ്പിന് ഒരുങ്ങുകയാണ് വിമാനത്താവള നഗരമായ മട്ടന്നൂർ. കേരളവർമ്മ പഴശ്ശിരാജയുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യുസിയം ഉൾപ്പെടെയുള്ള പദ്ധതികളാണ് വരുന്നത്. മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതികളുടെ രൂപരേഖ തയ്യാറാകാനായി വിദഗ്ധ സംഘം വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
വിമാനത്താവള നഗരത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക ലക്ഷ്യം വച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നത്. മട്ടന്നൂർ എംഎൽഎകെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലാണ് ടൂറിസം കേന്ദ്രങ്ങൾക്ക് പുനർജീവൻ നൽകുന്നത്.
വിനോദ സഞ്ചാര സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് പദ്ധതി രൂപ രേഖ തയ്യാറാക്കുന്നതിനാണ് വിദഗ്ധ സംഘം സന്ദർശനം നടത്തിയത്.നാടിന്റെ പൈതൃകം ചോർന്നു പോകാതെ മട്ടന്നൂരിനെ പ്രധാന സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
പഴശി രാജയുടെ സ്മരണ നിലനിർത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും ഐബി നവീകരിച്ച് പുതിയ റസ്റ്റ് ഹൗസും നിർമ്മിക്കും. പഴശിയിലെ സ്മൃതി കുടീരം, പഴശി കോവിലകം, മട്ടന്നൂരിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ്, പഴശി ഡാം, പടിയൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
ടുറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പ്രശാന്ത്, ആർക്കിടെക്ടർ മധുകുമാർ, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ, മുൻ ചെയർമാൻ കെ ഭാസ്കരൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.