സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; കടകളുടെ പ്രവര്‍ത്തി സമയം നീട്ടി; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകളുടെ പ്രവര്‍ത്തി സമയം നീട്ടി.  ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകള്‍ നടത്താം. എ കാറ്റഗറിയില്‍ എല്ലാ കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി

ബി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് തിങ്കള്‍ ,ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് 10 ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി

സി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവര്‍ത്തിക്കാം

ഡി കാറ്ററഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം അനുമതി. ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.

ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകള്‍ ഏതാനും ചില മണിക്കൂറുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്ന മുന്‍ തീരുമാനം താത്കാലികമായി ഇല്ലാതായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News