പഴനിയില്‍ മലയാളി മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് ഇന്ന് കണ്ണൂരില്‍ എത്തും

പഴനിയില്‍ മലയാളി മധ്യവയസ്‌ക ക്രൂര പീഡനത്തിനിരയായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് ഇന്ന് കണ്ണൂരില്‍ എത്തും. പീഡനത്തിന് ഇരയായ തലശ്ശേരി സ്വദേശിനിയില്‍ നിന്നും മൊഴിയെടുക്കും. ഡിണ്ടിക്കല്‍ ഡി എസ് പി ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ കവിത എന്നിവരാണ് കണ്ണൂരിലെത്തുന്നത്.

തീര്‍ഥാടനത്തിന് പോയ കണ്ണൂര്‍ സ്വദേശിനിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. നാല്‍പ്പത്കാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഓടിച്ചതിന് ശേഷമാണ് ഭാര്യയെ തട്ടിക്കൊണ്ടുപോയത്.

മധ്യവയസ്‌കയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഇവിടെ നിന്നും രക്ഷപെട്ട് എത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.

പഴനി പോലീസില്‍ പരാതി നല്‍കിയിട്ടും സഹായിച്ചില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News