ADVERTISEMENT
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ദിവസം 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 ദിവസത്തിനിടയിൽ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2,020 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു.49,007 പേർക്ക് അസുഖം ഭേദമായി. നിലവിൽ 4,31,315 പേരാണ് ചികിത്സയിൽ തുടരുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്. തുടർച്ചയായ 22-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയായി രേഖപ്പെടുത്തി. നിലവിൽ പോസിറ്റിവിറ്റി നിരക്ക് 2.28%മാണ്.
രാജ്യത്ത് 38.14കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ ചടങ്ങുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും തിരക്ക് കൂടുന്നതും മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഒരു മാസത്തേക്കെങ്കിലും ഇത്തരം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഐ.എം.എ കത്തയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.