സിക പ്രതിരോധം; കേന്ദ്രസംഘത്തിന്‍റെ സാന്നിധ്യത്തിൽ ഇന്ന് ആക്ഷൻപ്ലാൻ രൂപീകരിക്കും

സിക പ്രതിരോധത്തിനായി കേന്ദ്രസംഘത്തിന്‍റെ സാനിധ്യത്തിൽ ഇന്ന് ആക്ഷൻപ്ലാൻ രൂപീകരിക്കും. ‌പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായാണ് ആക്ഷൻപ്ലാൻ. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നട‌പ്പാക്കുക.

ആരോഗ്യവകുപ്പ് നേരത്തെ ആക്ഷൻ പ്ലാൻ രൂപീകരിച്ചിരുന്നു. ആറംഗ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തിയേക്കും.

രോഗബാധിത പ്രദേശങ്ങൾ ഇന്നലെ  സംഘം  സന്ദർശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങുന്ന സംഘം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here