
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അറുപത്തിയാറുകാരനായ യശ്പാലിന്റെ അന്ത്യം. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുള്ള ശര്‍മ, കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
ഒരുപോലെ പ്രതിരോധത്തിനും ആക്രമണത്തിനും പേരുകേട്ട മികച്ച മധ്യനിര ബാറ്റ്സ്മാനായിരുന്ന ശര്‍മ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം. 140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 89 ഉം.
പഞ്ചാബിലെ ലുധിയാനയിലായില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി 260 റണ്‍സ് നേടിയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. ഒടുവില്‍ ഹരിയാന, റെയില്‍വെസ് ടീമുകള്‍ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷം മുപ്പത്തിയേഴാം വയസില്‍ വിരമിച്ചിരുന്നു.
ദുലീപ് ട്രോഫിയില്‍ ചന്ദ്രശേഖര്‍, പ്രസന്ന, വെങ്കിട്ടരാഘന്‍ സ്പിന്‍ ത്രയം അണിനിരന്ന ദക്ഷിണ മേഖലാ ടീമിനെതിരേ നേടിയ 173 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമില്‍ അംഗമായതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here